തിരുവനന്തപുരം: സ്‌പ്രിൻക്ലർ ഇടപാടിൽ വീഴ്‌ച പറ്റിയെന്ന ആദ്യ. റിപ്പോർട്ട് പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ആദ്യ സമിതിയുടെ കണ്ടെത്തലുകളിലാണ് വീണ്ടും അന്വേഷണം. റിട്ട ജില്ലാ ജഡ്‌ജി ശശിധരൻ നായരാണ് സമിതി അദ്ധ്യക്ഷൻ. പുതിയ സമിതിയെ നിയമിച്ചത് ആദ്യ സമിതിയുടെ കണ്ടെത്തലുകൾ അട്ടിമറിക്കാനാണെന്നാണ് ആക്ഷേപം.
മന്ത്രിസഭ തീരുമാനമില്ലാതെ സ്‌പ്രിൻക്ലർ കമ്പനിക്ക് കരാർ നൽകിയത് ചട്ടവിരുദ്ധമെന്ന് മാധവൻ നമ്പ്യാർ കമ്മിഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഇതിനിടെയാണ് വീണ്ടും അന്വേഷണ സമിതിയെ പ്രഖ്യാപിച്ചത്.
ആദ്യ റിപ്പോർട്ട് പരാമർശിക്കാത്തവ പഠിക്കാനാണ് പുതിയ കമ്മിറ്റിയെന്നാണ് സർക്കാർ വിശദീകരണം. ടേംസ് ഓഫ് റഫറൻസ് ആദ്യകമ്മിറ്റിക്ക് നൽകിയതിന് സമാനമാണ്. രണ്ടുമാസത്തിനകം പുതിയ കമ്മിറ്റി റിപ്പോർട്ട് നൽകണം.