വർക്കല: വിദ്യാർത്ഥി വീട്ടിൽ വളർത്തിയിരുന്ന പ്രാവുകൾ മോഷണം പോയതായി പരാതി. പത്രവിതരണക്കാരനായ പാളയംകുന്ന് പുത്തൻവിള വീട്ടിൽ കണ്ണന്റെ വളർത്തുപ്രാവുകളാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. പ്ലസ് ടു വിദ്യാർത്ഥിയായ കണ്ണൻ പഠിത്തത്തിനിടയിലും കുടുംബത്തെ സഹായിക്കുന്നതിനായാണ് പത്രവിതരണത്തോടൊപ്പം പ്രാവ് വളർത്തലും നടത്തിയിരുന്നത്. 5500 രൂപ വിലയുള്ള പ്രാവുകളെ നഷ്ടപ്പെട്ടതായി കണ്ണൻ അയിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബാബു ഷീല ദമ്പതികളുടെ മകനാണ് കണ്ണൻ.