accused

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലേക്ക് കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. 139 ലിറ്റർ മദ്യമാണ് പാടഗിരി പൊലീസ് പിടിച്ചെടുത്തത്. അയ്യപ്പൻതിട്ടിന് സമീപം ഒമ്നി വാനിൽ കടത്തുന്നതിനിടയിലാണ് മദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സംഭവത്തിൽ പോത്തുണ്ടി സ്വദേശികളായ സന്തോഷ് (36), സത്യൻ (26), രാഹുൽ (20) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സ‌ഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇൻസ്‌പെക്ടർ എ.രമേഷ്, ശാന്തകുമാർ, ഷൗക്കത്തലി, പ്രദീപ്, പ്രകാശൻ, ശിവദാസൻ, ശ്രീജിത്ത്, രമേഷ്, ഷിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.