aiswariya-lekshmi

മലയാളികളുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കുമാരി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണത്തിന് ശേഷം നിര്‍മല്‍ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ദി ഫ്രെഷ് ലൈം സോഡാസിന്റെ ബാനറില്‍ നിര്‍മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിഗ്മെ ടെന്‍സിംഗ് ആണ്. ജയന്‍ നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. ഹാരിസ് ദേശമാണ് ചിത്രത്തിന്റെ എക്‌സിക്യട്ടിവ് പ്രൊഡ്യൂസര്‍. ഐശ്വര്യ ലക്ഷ്മിയുടെ ഉറ്റസുഹൃത്തും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം.

ഗിരിജ, സുധീര്‍ മുള്ളൂര്‍ക്കര നൈനാന്‍ എന്നിവരാണ് പുള്ളുവന്‍ പാട്ട് പാടിയിരിക്കുന്നത്. വിളക്കേന്തി നില്‍ക്കുന്ന ഐശ്വര്യ ലക്ഷ്മിയെയും പോസ്റ്ററില്‍ കാണാന്‍ സാധിക്കും. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് മോഷന്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ദുരൂഹതകളുണര്‍ത്തുന്ന കഥാഗതിയും ചിത്രത്തിലുണ്ടെന്ന് മോഷന്‍ പോസ്റ്റര്‍ സൂചിപ്പിക്കുന്നു.