wedding

നാഗർകോവിൽ: നവവരൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് കത്തികൊണ്ട് കഴുത്തറുത്ത് നവ വധു ആത്മഹത്യക്ക് ശ്രമിച്ചു. യുവതി ഗുരുതരമായി ആശുപത്രിയിൽ . നാഗർകോവിൽ,ജീവനഗർ സ്വദേശി വിഷ്ണു (22) ആണ് തൂങ്ങി മരിച്ചത്. ഭാര്യ ശാലിനിയാണ് (21) ആശുപത്രിയിൽ ചികിത്സയിൽ. ഫേസ്ബുക് വഴി പരിചയപ്പെട്ട കമിതാക്കൾ ഒരു മാസം മുൻപാണ് വിവാഹിതരായത്.

വിവാഹ ശേഷം ശാലിനി വിഷ്ണുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. വിഷ്ണു രാത്രി വീട്ടിൽ താമസിച്ചു വരുന്നതിനെ ചൊല്ലി ഇവർതമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. ഉടൻ വിഷ്ണു വീട്ടിലെ മുറിയിൽക്കയറി തൂങ്ങിമരിക്കുകയായിരുന്നു. മനംനൊന്ത് ശാലിനി കഴുത്തറുത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബന്ധുക്കൾ ശാലിനിയെ ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചു.