sushanth-nanda

പാമ്പിനെ പേടിച്ച് തവള മാളത്തിൽ ഒളിക്കുന്നതിന്റെയും, പാമ്പ് തവളയെ തിന്നുന്നതിന്റെയുമൊക്കെ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. എല്ലാ വീഡിയോകളിലും പാമ്പിനെ പേടിച്ചു നിൽക്കുന്ന തവളയാണ് ഉള്ളത്. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയാൽ വിജയം ആർക്കായിരിക്കുമെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ തന്നെ പാമ്പ് എന്ന ഉത്തരവും നമ്മൾ നൽകും.


എന്നാൽ വിചാരിച്ചതുപോലെ തവള അത്ര ചില്ലറക്കാരനല്ല. വേണമെങ്കിൽ പാമ്പിനെവരെ കക്ഷി അകത്താക്കിക്കളയും. അത്തരത്തിലൊരു അത്ഭുതകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സുശാന്ത് നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ തവള പാമ്പിനെ വിഴുങ്ങുന്നത് കാണാം.

Frog swallows a snake🙄
Everything is possible in food chain in the wild pic.twitter.com/yFJagDhUo5

— Susanta Nanda (@susantananda3) November 24, 2020