suicide

ലക്‌നൗ: അമ്മ ബന്ധുവിന്റെ വിവാഹത്തിന് തന്നെ കൊണ്ടുപോകാത്തതിൽ മനംനൊന്ത് എട്ടുവയസുകാരി തൂങ്ങി മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. തന്നെയും വിവാഹത്തിന് കൊണ്ടുപോകണമെന്ന് കുട്ടി വാശി പിടിച്ചിരുന്നു.


സഹോദരനെയും കൂട്ടി അമ്മ വിവാഹത്തിന് പോയതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുറിയുടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് മൃതദേഹം മറവുചെയ്തതിൽ സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.