തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മധുര സ്വദേശിനിയായ സുബ്ബലക്ഷ്‌മിയും ചെറുമകൻ കവിനും. തമിഴ്നാട്ടിലെ ആരോഗ്യ ചികിത്സാ കാർഡാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. എന്നാൽ, ശ്രീചിത്രയിൽ ഈ കാർഡ് പ്രകാരമുള്ള പദ്ധതി ഇപ്പോഴില്ലാത്തതിനാൽ കുഞ്ഞുമായി മടങ്ങിപ്പോകുകയാണ് കുടുംബം.ദേശീയ പണിമുടക്ക് ദിനമായതിനാൽ വാഹനം കിട്ടാതെ കുഴഞ്ഞ ഇവരെ സ്വകാര്യ വാഹനത്തിൽ ആർ.എം.എസ്നു മുന്നിൽ എത്തിപ്പെട്ടു. ഫോട്ടോ പകർത്തുന്നത് കണ്ട കുഞ്ഞിന്റെ മാതാപിതാക്കൾ വേഗത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്നു.