covishield

ല​ണ്ട​ൻ​:​ ​ഓ​ക്സ്ഫ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​ആ​സ്ട്ര​സെ​ന​ക​യും​ ​ചേ​ർ​ന്ന് ​വി​ക​സി​പ്പി​ച്ച​ ​കൊ​വി​ഡ് ​വാ​ക്സി​നാ​യ​ ​കൊ​വി​ഷീ​ൽ​ഡ് ​പ​രീ​ക്ഷ​ണ​ത്തി​ൽ​ 90​ ​ശ​ത​മാ​നം​ ​ഫ​ല​പ്രാ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ച​ത് ​താ​ര​ത​മ്യേ​ന​ ​പ്രാ​യം​ ​കു​റ​ഞ്ഞ​വ​രി​ലാ​ണെ​ന്ന് ​റി​പ്പോ​ർ​ട്ട്.
വാ​ക്‌​സി​ൻ​ ​ഒ​രു​ ​മാ​സ​ത്തെ​ ​ഇ​ട​വേ​ള​യി​ൽ​ ​ആ​ദ്യ​ ​പ​കു​തി​ ​ഡോ​സും​ ​പി​ന്നീ​ട് ​മു​ഴു​വ​ൻ​ ​ബൂ​സ്റ്റ​ർ​ ​ഡോ​സും​ ​വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ​ന​ൽ​കി​യ​പ്പോ​ൾ​ 90​ ​ശ​ത​​മാ​നം​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​ത് ​ന​ൽ​കി​യ​ത് 55​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​വ​ർ​ക്കാ​യി​രു​ന്നു​വെ​ന്ന് ​ഗ​വേ​ഷ​ക​ർ​ ​അ​റി​യി​ച്ചു.​ ​ഒ​രു​ ​മാ​സം​ ​ഇ​ട​വി​ട്ട് ​ര​ണ്ടു​ ​പൂ​ർ​ണ​ ​ഡോ​സ് ​ന​ൽ​കി​യ​പ്പോ​ൾ​ 62​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​ഫ​ല​പ്രാ​പ്തി.​ ​ഈ​ ​ഗ്രൂ​പ്പി​ൽ​ 55​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​കു​റ​ഞ്ഞ​ ​ഡോ​സ് ​ന​ൽ​കി​യ​പ്പോ​ൾ​ ​എ​ന്തു​കൊ​ണ്ടാ​ണ് 90​ ​ശ​ത​മാ​നം​ ​ഫ​ല​പ്രാ​പ്തി​ ​കി​ട്ടി​യ​തെ​ന്ന് ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വ​ന്ന​ത് ​മു​ത​ൽ​ ​ഗ​വേ​ഷ​ക​ർ​ ​വി​ല​യി​രു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.പ്രാ​യം​ ​കു​റ​ഞ്ഞ​വ​രിൽ ​വാ​ക്‌​സി​ന്‍​ ​കൂ​ടു​ത​ൽ​ ​ഫ​ല​പ്ര​ദ​മാ​കു​മെ​ന്നാ​ണ് ​ഇ​തു​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.
ഫ്ലൂ​ ​വാ​ക്‌​സി​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ ​ഇ​ത്ത​രം​ ​പ്ര​വ​ണ​ത​ ​കാ​ണി​ക്കാ​റു​ണ്ടെ​ന്നും​ ​ഗ​വേ​ഷ​ക​ർ​ ​പ​റ​യു​ന്നു.കൊ​വി​ഷീ​ൽ​ഡി​ന്റെ​ ​ര​ണ്ടാം​ഘ​ട്ട​ ​പ​രീ​ക്ഷ​ണ​ഫ​ലം​ ​ലാ​ൻ​സെ​റ്റ് ​ജേ​ണ​ലി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​ഇ​ത് ​പ്ര​കാ​രം​ 70​ ​മു​ക​ളി​ൽ​ ​പ്രാ​യ​മാ​യ​വ​രി​ലും​ ​ആ​ന്റി​ബോ​ഡി​ക​ളും​ ​ടി​ ​സെ​ല്ലു​ക​ളും​ ​ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ട്ട​താ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.
18​നും​ 55​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ 160​ ​പേ​രി​ലും​ 56​ ​-​ 69​ ​വ​യ​സി​നി​ട​യി​ലു​ള്ള​ 160​ ​പേ​രി​ലും​ ​എ​ഴു​പ​തോ​ ​അ​തി​നു​ ​മു​ക​ളി​ലോ​ ​പ്രാ​യ​മു​ള്ള​ 240​ ​പേ​രി​ലു​മാ​ണ് ​വാ​ക്സി​ന്റെ​ ​ര​ണ്ടാം​ഘ​ട്ട​ ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ത്.