ബകു: അർമേനിയൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കൽബജാർ മേഖലയിലേക്ക് അസർബൈജാൻ സൈന്യം പ്രവേശിച്ചു തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം നവംബർ 15 മുതൽ തന്നെ കൽബജാർ അസർബൈജാന് കൈമാറണമായിരുന്നു. എന്നാൽ, മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി സൈന്യത്തിന്റെ പിന്മാറ്റത്തിനും സാധാരണക്കാരുടെ പുനരധിവാസത്തിനും അർമേനിയ കൂടുതൽ സമയം ചോദിച്ചിരുന്നു. അതിനിടെയാണ് അസർബൈജാന്റെ നീക്കം. അർമീനിയ കൈയടക്കിവെച്ചിരുന്ന നഗോർണോ-കരോബാഗ് പ്രദേശത്തെ ചൊല്ലി ഈയിടെ ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നിരുന്നു. തുടർന്ന് റഷ്യയുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ അർമേനിയ കൈയ്യടക്കിയ പ്രദേശങ്ങളിൽ ചിലത് അസർബൈജാന് കൈമാറാൻ ധാരണയായി. അഗ്ദം കഴിഞ്ഞയാഴ്ച കൈമാറി. കൽബജാറാണ് ഇനി കൈമാറാനുള്ളത്.