kaipathy

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് റിബൽ സ്ഥാനാർത്ഥികളായും മറ്റ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയും പ്രവർത്തിക്കുന്ന 17 കോൺഗ്രസ് പ്രവർത്തകരെയും ഭാരവാഹികളെയുെം പുറത്താക്കിതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു. തമ്പാനൂർ വാർഡിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പാളയം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എസ്.എസ്.സുമ, ചെറുവയ്ക്കൽ വാർഡിൽ റിബലായി മത്സരിക്കുന്ന മഹിളാകോൺഗ്രസ് പ്രവർത്തക വിജയകുമാരി, കിണവൂർ വാർഡിൽ റിബൽ സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്ന നാലാഞ്ചിറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പനയപ്പള്ളി ഹരികുമാർ, ഹാർബർ വാർഡിൽ റിബൽ സ്ഥാനാർത്ഥിയായ മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം. നിസ്സാമുദ്ദീൻ, വിഴിഞ്ഞം വാർഡിൽ മത്സരിക്കുന്ന പ്രമീളാ രാജൻ, നന്തൻകോട് വാർഡിൽ റിബലായി മത്സരിക്കുന്ന ലീലാമ്മ ഐസക്, പഴയകുന്നുമ്മേൽ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തനം നടത്തുന്ന അടയമൺ വാർഡ് പ്രസിഡന്റ് വി.ഷാജി, കിഴുവിലം ഗ്രാമപഞ്ചായത്തിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ, കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ഭാര്യയെ റിബൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്ന ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുഞ്ഞുശങ്കരൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഗോപൻ, വെമ്പായം തീപ്പുകൽ വാർഡിൽ റിബൽ സ്ഥാനാർത്ഥിയായ എ.എ.കലാം, തിരുപുറം പഞ്ചായത്തിൽ റിബൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ഡി.സി.സി അംഗം ഡി.സൂര്യകാന്ത്, കഞ്ചാംപഴിഞ്ഞി അനിൽകുമാർ, പഞ്ചായത്ത് മെമ്പർമാരായിരുന്ന ശാലിനി, ശോഭന, മുള്ളുവിള വാർഡ് പ്രസിഡന്റ് സതീഷ്‌കുമാർ എന്നിവരെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്.