army

ശ്രീനഗർ: എച്ച്.എം.ടി മേഖലയിൽ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ അംഗങ്ങൾക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. സ്ഥലത്തെ ജനത്തിരക്കുള‌ള മേഖലയിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്മാർക്ക് നേരെയാണ് മൂന്ന് തീവ്രവാദികൾ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്‌തത്. ഗുരുതരമായി പരുക്കേ‌റ്റ രണ്ട് സൈനികരെ ഉടൻ അടുത്തുള‌ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

3 terrorists started shooting at our Army soldiers. Two jawans were critically injured & reportedly succumbed to injuries. Jaish has active movement here, by evening we'll identify the group. Terrorists fled in a car & were armed. 2 are probably Pakistani & one local: Kashmir IG https://t.co/uamfzgJ6Ds pic.twitter.com/zEp9Ij4oOc

— ANI (@ANI) November 26, 2020

ജയ്ഷെ ഭീകരരുടെ സ്വാധീനമുള‌ള പ്രദേശമാണ് ആക്രമണമുണ്ടായ സ്ഥലം. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളും സംഭവശേഷം കാറിൽ രക്ഷപ്പെട്ടു. ഇവരിൽ രണ്ട് പേർ പാകിസ്ഥാനികളും ഒരു കാശ്‌മീർ സ്വദേശിയുമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.