തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറ്റിയിൽ സ്‌പെഷ്യൽ പൊലീസ് ഒഫീസർന്മാരായി ഡ്യൂട്ടി നോക്കാൻ താത്പര്യമുള്ള 60ന് താഴെ പ്രായമുള്ള വിമുക്ത ഭടന്മാർ/അർദ്ധ സൈനിക വിഭാഗം/പൊലീസ് സേനയിൽ നിന്നും വിരമിച്ചവർ/ 18വയസ് കഴിഞ്ഞ എൻ.സി.സി വിഭാഗത്തിൽപ്പെട്ടവർ/ സ്റ്റുഡന്റ് പൊലീസ് ട്രെയിനിംഗ് ലഭിച്ചവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 30നകം ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം തങ്ങളുടെ പൊലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരുടെ കാര്യാലയത്തിൽ നേരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.
1. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം
(സെക്രട്ടറിയേറ്റിന് സമീപം) ഫോൺ: 04712331794
2. ഫോർട്ട് അസ്സിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം
(അട്ടക്കുളങ്ങര ജയിലിന് സമീപം) ഫോൺ: 04712460352
3. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം
(ശംഖുംമുഖം ) ഫോൺ:04712501801
4. സൈബർ സിറ്റി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം
(കഴക്കൂട്ടം ജംഗ്ഷനു സമീപം ) ഫോൺ: 04712414144