covid-cases

ന്യൂഡല്‍ഹി: കൊവിഡ് കേസുകളില്‍ കുറവ് സംഭവിച്ചെങ്കിലും ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. രാജ്യത്ത് ഏറ്റവും പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 60 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണെന്ന് റിപ്പോര്‍ട്ട്.


കേരളം, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 60.72 ശതമാനം കേസുകള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ്. ഒരു ദിവസം ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 6500 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 5246 കേസുകളുണ്ട്.

10 ലക്ഷത്തില്‍ 29,169 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിതരായത്.

കേരളത്തില്‍ 16,201ഉം മഹാരാഷ്ട്രയിലത് 14,584ഉം ആണ്. അതേസമയം 10 ലക്ഷത്തില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ ദേശീയ ശരാശരി 6715 മാത്രമാണ്. രാജ്യത്തെ ഒറ്റ ദിവസത്തെ കൊവിഡ് മരണങ്ങളില്‍(524) 60.5 ശതമാനം ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ്. ഇതില്‍ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹിയിലും മരണനിരക്ക് ഉയര്‍ന്ന തോതിലാണ്. പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.