tap-water

സാധാരണ തീ കെടുത്താനാണ് നമ്മൾ വെള്ളം ഉപയോഗിക്കുന്നത്. എന്നാൽ വെള്ളത്തിന് തീപിടിച്ചാൽ എന്താകും അവസ്ഥ. ? ശാസ്ത്ര സിദ്ധാന്തങ്ങളെ അമ്പരപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചർച്ച.

ചൈനയിൽ നിന്നുള്ളതാണ് ഈ വീഡിയോ. പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിനടുത്തേക്ക് ലൈറ്റർ കാണിക്കുമ്പോൾ തീയുണ്ടാകുന്നതാണ് വീഡിയോയിൽ കാണുന്നത്. ലിയോണിംഗ് പ്രവിശ്യയിലെ പാൻജിൻ നഗരത്തിലെ ഒരു സ്ത്രീയാണ് വെള്ളത്തിന് തീപിടിക്കുന്ന വീഡിയോ ചൈനീസ് സോഷ്യൽ മീഡിയ വെബ്സൈറ്റ് ആയ വെയ്ബോയിലൂടെ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു. വെള്ളത്തിന് തീപിടിക്കുന്ന ദൃശ്യങ്ങൾ ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നാണ് പലരും കമന്റ് രേഖപ്പെടുത്തുന്നത്.

സാധാരണ പൈപ്പ് വെള്ളത്തിൽ നിന്നും വ്യത്യസ്ഥമായി ' തീപിടിക്കുന്ന ' ഈ വെള്ളത്തിന് എണ്ണമയം കൂടുതലാണത്രെ. പ്രകൃതി വാതകം പൈപ്പിലൂടെ വരുന്നെന്നാണ് ഇവരുടെ പരാതി. വെള്ളത്തിന് പ്രത്യേകിച്ച് മണമൊന്നുമില്ല. ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നും മൂന്ന് നാല് വർഷം മുമ്പ് തന്നെ ഇത്തരം തീപിടിക്കുന്ന വെള്ളം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അധികൃതർക്ക് പരാതി നൽകിയെന്നും വീഡിയോ പോസ്റ്റ് ചെയ്തവർ പറയുന്നു.

Videos of flammable tap water in Panjin, NE China's Liaoning have gone viral. The odd scene is caused by natural gas infiltration due to temporary underground water supply system error, which is now shut down. Normal supply has resumed. Further probe will be conducted: local govt pic.twitter.com/a5EOA5SATU

— People's Daily, China (@PDChina) November 24, 2020

സംഭവം വൈറലായതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. നേരിയ അളവിൽ പ്രകൃതി വാതകം ഭൂഗർഭ ജലത്തിൽ കലരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ജലവിഭവ വിഭാഗത്തിന്റെ വിശദീകരണം. പ്രശ്ന ബാധിത പ്രദേശങ്ങളിലെ ജല വിതരണ കിണറുകളും റെസിഡൻഷ്യൽ പൈപ്പുകളും അടച്ച് താത്കാലിക ക്രമീകരണം നടത്തിയെന്നും അധികൃതർ വിശദീകരിച്ചു.