zhang-kemin

ബീജിംഗ്: ദീർഘായുസ് ലഭിക്കാൻ ചിട്ടയായ വ്യായാമവും ഭക്ഷണ രീതിയും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ ഉൾപ്പെടെ നിരവധി പേർ പണ്ട് മുതൽക്കെ നൽകുന്ന ഒരു ഉപദേശമാണ്. ഇത്തരത്തിൽ ജീവിച്ച് മാത്യക ആയ നിരവധി ആളുകളും നമ്മുക്കിടയിലുണ്ട്. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ പാടെ തള്ളിയാണ് നൂറ് വയസു പൂർത്തിയായ ചെെനയിലെ ജിൻജിൻ സ്വദേശി ഴാങ് കെമിൻ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ദീർഘായുസിന്റെ രഹസ്യം മദ്യപാനവും പുകവലിയും ആഗ്രഹിച്ച ഭക്ഷണം കഴിക്കുന്നതുമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഴാങ് പറയുന്നതായി ഇംഗ്ലീഷ് ഓൺലെെൻ മാദ്ധ്യമം ലാൻഡിബിൾ റിപ്പോർട്ട് ചെയ്‌തത്.മദ്യപാനവും പുകയില ഉപയോഗവുമാണ് തന്റെ ജീവിതത്തിന്റെ ഫാഷനെന്ന് ഴാങ് പറയുന്നതായും ലാൻഡിബിൾ റിപ്പോർട്ടിൽ പറയുന്നു.

ജോലി സ്ഥലത്തുവച്ച് അപകടം ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുന്നതിനാൽ 90ാം വയസിൽ മദ്യപാനത്തിൽ നിയന്ത്രണമേർപ്പെടുത്തിയെങ്കിലും 20ാം വയസിൽ ആരംഭിച്ച പുകവലി ഇന്നും തുടരുകയാണ് ഴാങ് കെമിൻ. പുകവലിയും മദ്യപാനവും നല്ലതാണോ മോശമാണോയെന്ന് അറിയില്ലെന്നാണ് ഴാങ് പറയുന്നത്. തലമുടിയിലെ നരയും അൽപ്പം കേൾവിക്കുറവും ഒഴിച്ചാൽ നൂറാം വയസിലും ഴാങ് പൂർണ ആരോഗ്യവാനാണ്.