നമ്മുടെയല്ലാം ചുറ്റുവട്ടങ്ങളിൽ ധാരാളമായി കാണപ്പെടുന്നതാണ് അരിപ്പൂ. കൊങ്ങിണി എന്നും അറിയപ്പെടാറുണ്ട്. കേവലം ഭംഗിയുള്ള പൂ മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. സാധാരണയായി ആയുർവേദത്തിലും മറ്റ് പാരമ്പര്യ നാട്ടുവൈദ്യങ്ങളിലും അരിപ്പൂ ഉപയോഗിക്കാറുണ്ട്. ത്വക്ക് രോഗങ്ങൾക്ക് പ്രതിവിധിയാണിത്. അരിപ്പൂവിന്റെ വേര് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
ഇതിന്റെ വേര് ചേർത്ത് തിളപ്പിച്ച വെള്ളം ദഹനപ്രശ്നങ്ങൾ അകറ്റും. കുട്ടികളിലെ ദഹനക്കുറവ്, വിരസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാൻ അരിപ്പൂവിന്റെ ഇല അരച്ച് ആട്ടിൻപാലിൽ ചേർത്ത് കഴിക്കാം. എല്ലുകളിലും ജോയിന്റുകളിലും ഇല അരച്ച് പുരട്ടുന്നത് വേദന ശമിപ്പിക്കും. അരിപ്പൂ ഇല ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് തലവേദന, സാധാരണ പനി, ചുമ എന്നിവയ്ക്ക് പ്രതിവിധിയാണ്.