അഹമ്മദാബാദ്: ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ആറ് പേർ അപകടത്തിൽ മരിച്ചതായാണ് വിവരം. ഐ സി യുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രണ്ടാം നിലയിലെ ഐ സി യുവിലാണ് തീ പടർന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐ സി യുവിലുണ്ടായിരുന്നത്.
Gujarat: Five people died after a fire broke out at Shivanand COVID Hospital in Rajkot, last night.
CM Vijay Rupani has ordered a probe into the incident. The cause of the fire is yet to be ascertained. pic.twitter.com/aRXrGrD3NQ— ANI (@ANI) November 27, 2020
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദുരന്തത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു.