കൊല്ലം: ദേശീയപാതയിൽ കരുനാഗപ്പളളിയിൽ കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. പത്രവിതരണക്കാരൻ തൊടിയൂർ സ്വദേശി യൂസഫ് (60) ആണ് മരണമടഞ്ഞത്. ലോറി പാഞ്ഞെത്തുന്നത് കണ്ട് മറ്റുളളവർ ഓടിമാറിയെങ്കിലും യൂസഫിന് മാറാനായില്ല.
ലോറിക്കടിയിൽ പെട്ടുപോയ ഇദ്ദേഹത്തെ സംഭവം നടന്ന് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് പുറത്തെടുക്കാനായത്. ലോറി ഡ്രൈവറും പരുക്കേറ്റ് ആശുപത്രിയിലുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.