goldprice

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവുണ്ടായി. ഇന്ന് പവൻ 80 രൂപ കുറഞ്ഞ് 36,360 രൂപയായി. ഗ്രാമിന് 4545 രൂപയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുത്തനെ ഇടിവാണ് സ്വർണവിലയിലുണ്ടായത്. 480 രൂപ ചൊവ്വാഴ്‌ചയും 720 രൂപ ബുധനാഴ്‌ചയും വിലയിടിഞ്ഞു.

ആഗോള വിപണിയിൽ അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലവും കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്‌തിയെ കുറിച്ചുള‌ള വാർത്തയും സ്വാധീനം ചെലുത്തിയതിനാലാണ് കുതിച്ചുയർന്ന സ്വർണവിലയിൽ ഇപ്പോൾ വലിയ ഇടിവുണ്ടാകുന്നത്. ഓഗസ്‌റ്റ് മാസത്തിൽ സ്വർണം 42,000 രൂപവരെ പവന് വിലവന്നിരുന്നു. നാല് മാസത്തിനിടെ 5640 രൂപയാണ് കുറവ് വന്നത്. ഗ്രാമിന് 705 രൂപയും കുറഞ്ഞു.

ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് 24 കാര‌റ്റുള‌ള സ്വർണത്തിന് (31.1ഗ്രാം) 1810.44 ഡോളർ(0.3 ശതമാനത്തിന്റെ കുറവ്) ആയി. ഏറ്റവും വലിയ വിലയായ 2080ൽ എത്തിയ ശേഷമാണ് വില താഴ്‌ന്നത്.