dead-body

സാംബാൽ: റോഡപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ നായ കടിച്ചു തിന്നുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാവുന്നു. ഉത്തർപ്രദേശിലെ സാംബലിലെ സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. റോഡപകടത്തെ തുടർന്നാണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ഉടൻ മരണപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളാരും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് അനാഥമായ നിലയിൽ ആശുപത്രി വരാന്തയിൽ ഉന്തുവണ്ടിയിൽ മൃതദേഹം മാറ്റിയിടുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച മൃതദേഹത്തെ ഒരു തെരുവ് നായ കടിച്ച് മുറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒന്നര മണിക്കൂറോളം മൃതദേഹം അനാഥമായി കിടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ആശുപത്രി അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായ കടുത്ത അനാസ്ഥയായിട്ടാണ് ഈ സംഭവത്തെ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ പാർട്ടികൾ ഇത് സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റിയിട്ടുമുണ്ട്. അതേസമയം പോസ്റ്റുമാർട്ടം കൂടാതെയാണ് മൃതദേഹം കൈമാറിയതെന്നും ആരോപണമുണ്ട്. സംഭവത്തിൽ ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി അധികാരികൾ അറിയിച്ചു. ഏറെ നാളായി ആശുപത്രി പരിസരത്ത് നായശല്യം വർദ്ധിച്ചിരിക്കുകയാണെന്നും പ്രാദേശിക ഭരണകൂടത്തിനെ ഇത് അറിയിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തിൽ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചത്.

संभल में स्वास्थ्य सेवाओं की रोंगटे खड़े कर देने वाली खौफनाक तस्वीर आई सामने।जिला अस्पताल में स्वास्थ्य कर्मियों की लापरवाही की वजह से स्ट्रेचर पर रखे बच्ची के शव को कुत्तों ने नोच कर खाया। जांच करा लापवाही बरतने वालों के खिलाफ हो सख्त कार्रवाई। शोकाकुल परिवार के प्रति संवेदना! pic.twitter.com/3tgEHCTQpb

— Samajwadi Party (@samajwadiparty) November 26, 2020