പരന്നൊഴുകുന്ന ഇത്തിക്കരയാറ്റിന്റെ തീരത്ത് പോരേടം ഭാഗത്ത് ചിലപ്പോൾ കാറ്റിൽ പത്തിരിയുടേയും ഇറച്ചിക്കറിയുടേയും മണമുയരും, ഗ്രാമവാസികൾ അതോടെ പുഴകടന്ന് കുന്ന് കയറിയെത്തും, അവിടെയാണ് വട്ടത്തിൽ തങ്ങളുടെ വാസ സ്ഥാനം. ദൂര സ്ഥലങ്ങളിൽ നിന്നും എത്തുന്ന വിശ്വാസികൾ കാര്യസിദ്ധിക്കായി ഇവിടെ എത്തി തങ്ങൾക്ക് ഇഷ്ടമായ ഭക്ഷണം ഉണ്ടാക്കും. തങ്ങളുടെ വിശ്വാസികളായിട്ട് എല്ലാ മതത്തിൽപ്പെട്ടവരും ഉണ്ട്. ദൂര ദിക്കുകളിൽ നിന്നുപോലും ഇവിടെ ആളുകൾ വഴി ചോദിച്ച് മനസിലാക്കി എത്തുന്നുണ്ട്. വട്ടത്തിൽ തങ്ങളെ കുറിച്ച് വിശ്വാസികളോട് ചോദിച്ചാൽ പറയാൻ നൂറ് നൂറ് അത്ഭുതങ്ങളുണ്ടാവും, സമീപ വാസികളോട് ചോദിച്ചാൽ തങ്ങളെ ധിക്കരിച്ചവർക്ക് ലഭിച്ച ശിക്ഷയെ കുറിച്ചും കേൾക്കാം... വട്ടത്തിൽ തങ്ങളുടെ കാഴ്ചകൾക്കായി വീഡിയോ കാണാം.