trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ മാത്രമെ വൈറ്റ്ഹൗസിന്റെ പടിയിറങ്ങൂ എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇലക്ടറൽ കോളേജ് ബൈ‍ഡന്റെ വിജയം സ്ഥിരീകരിച്ചാൽ വൈറ്റ് ഹൗസിൽ നിന്നും പുറത്തേക്ക് പോകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

ഉറപ്പായിട്ടും ഞാനത് ചെയ്യും, നിങ്ങൾക്ക് അതറിയാം. എന്നാൽ, പരാജയം താൻ അംഗീകരിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം അധികാര കൈമാറ്റത്തിനായുള്ള നടപടികൾ കൈക്കൊള്ളാൻ ട്രംപ് വൈറ്റ് ഹൗസിന് നിർദ്ദേശം നൽകിയിരുന്നു.