bolsonaro

സാവോ പാളോ: കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ. കൊവിഡ്​ വാക്​സിൻ സ്വീകരിക്കില്ലെന്ന്​ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്​. വാക്​സിൻ സ്വീകരിക്കാതിരിക്കൽ തന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പല തവണ വാക്​സിൻ പരീക്ഷണങ്ങൾക്കെതിരെ ബ്രസീൽ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.മുമ്പ്​ നായകൾക്കാണ്​ കൊവിഡ്​ വാക്​സിൻ നൽകുന്നതെന്നും ബൊൾസൊനാരോ പറഞ്ഞിരുന്നു.ലോകത്ത്​ ഏറ്റവും കൂടുതൽ കൊവിഡ്​ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ്​ ബ്രസീൽ. കഴിഞ്ഞ ​ജൂലായിൽ ബൊൾസനാരോക്കും കൊവിഡ്​ ബാധിച്ചിരുന്നു.