തിരുവനന്തപുരം: ബാർ കോഴ കേസിൽ മുഖ്യമന്ത്രിയെ കുറിച്ചുളള ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി ടി.ജി മോഹൻദാസ്. ആഭ്യന്തര സെക്രട്ടറിയ്‌ക്കാണ് മോഹൻദാസ് പരാതി നൽകിയത്.
കെ.എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചു എന്ന് ബിജു രമേശ് നേരത്തെ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിലാണ് മോഹൻദാസ് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കെ.എം മാണി നേരിൽ കണ്ടശേഷമാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത് എന്നായിരുന്നു ബിജു രമേശ് പറഞ്ഞത്.