തിരുവനന്തപുരം:പിതാവിനോടുള്ള മുൻ വൈരാഗ്യത്തിൽ മകനെ ബൈക്ക് ഇടിച്ച് അപായപ്പെടുത്തിയ പ്രതി പിടിയിലായി. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി അജിയെയാണ് (42) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് വീടിന് സമീപം സൈക്കിൾ ഓടിച്ചു വന്ന പതിനൊന്ന് വയസുകാരനെ പ്രതി പിറകിൽ നിന്നും ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രതി അജിക്ക് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി രതീഷ് കുമാറിനോടുളള മുൻ വൈരാഗ്യത്തിലാണ് ഇയാളുടെ മകനെ ബൈക്ക് ഇടിച്ച് അപായപ്പെടുത്തിയത്.നട്ടെല്ലിന് സാരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ ചികിത്സയിലാണ്.പിതാവ് രതീഷ് കുമാർ വട്ടിയൂർക്കാവ് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ശാന്തകുമാർ, എസ്.ഐമാരായ ജയപ്രകാശ്, വിജയൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.