രാജസ്ഥാൻ: രാജസ്ഥാനിൽ ഓടുന്ന ബസ് വൈദ്യുതി കമ്പിയിൽ തട്ടിയുണ്ടായ വൻ തീപിടിത്തത്തിൽ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബസ് പൂർണമായും കത്തി നശിച്ചു. ഡൽഹി ജയ്പൂർ ഹൈവേയിൽ രാജസ്ഥാനിലെ ആക്രോളിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താണുകിടന്ന വൈദ്യുതി കമ്പിയിൽ തട്ടുകയും ഉടൻ തന്നെ ബസിന് തീ പിടിക്കുകയുമായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.