smith

ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഓസീസിന്റെ ജയം 66 റൺസിന്

ഫിഞ്ചിനും സ്മിത്തിനും സെഞ്ച്വറി

സി​ഡ്നി​ ​:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​ടീം​ ​ഇ​ന്ത്യ​യ്ക്ക് ​തോ​ൽ​വി​യോ​ടെ​ ​തു​ട​ക്കം.​ ​ഇ​ന്ന​ലെ​ ​ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ 66​ ​റ​ൺ​സി​നാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​തോ​ൽ​വി.​ആ​ദ്യം​ ​ബാറ്റ് ചെ​യ്ത​ ​ആ​സ്ട്രേ​ലി​യ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ളിം​ഗി​നെ​ ​സ​മ​ർ​ത്ഥ​മാ​യി​ ​നേ​രി​ട്ട് ​ആ​രോ​ൺ​ ​ഫി​ഞ്ചി​ന്റേ​യും​ ​സ്റ്റീവ​ൻ​ ​സ്‌​മി​ത്തി​ന്റേ​യും​ ​സെ​ഞ്ച്വ​റി​ക​ളു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​നി​ശ്ചി​ത​ 50​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 374​ ​റ​ൺ​സെ​ന്ന​ ​വ​ലി​യ​ ​ടോ​ട്ട​ലി​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് 50​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 308​ ​റ​ൺ​സെ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.
1992​ ​ലെ​ ​ലോ​ക​ക​പ്പ് ​ജേ​ഴ്സി​യെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ ​കു​പ്പാ​യ​മി​ട്ടി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​പ​ക്ഷേ​ ​സി​ഡ്നി​ ​ക്രി​ക്ക​റ്റ് ​ഗ്രൗ​ണ്ടി​ൽ​ ​ഇ​ന്ന​ലെ​ ​ബാ​റ്റിം​ഗി​ലും​ ​ബാ​ളിം​ഗി​ലും​ ​പി​ഴ​ച്ചു.​ ​മ​റു​വ​ശ​ത്ത് ​ഐ.​പി.​എ​ല്ലി​ൽ​ ​നി​റം​ ​മ​ങ്ങി​യ​ ​ഫി​ഞ്ചും​ ​സ്മി​ത്തും​ ​മാ​ക്‌​സ്‌​വെ​ല്ലു​മെ​ല്ലാം​ ​ത​ക​ർ​പ്പ​ൻ​ ​ഫോ​മി​ലേ​ക്കു​യ​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​പ്ര​തീ​ക്ഷ​ക​ളെ​ ​ത​ല്ലി​ക്കെ​ടു​ത്തു​ക​യാ​യി​രു​ന്നു.
ഓ​സീ​സ് ​ഉ​യ​ർ​ത്തി​യ​ ​കൂ​റ്റൻ​ ​വി​ജ​യ​ ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​ഒ​രു​ഘ​ട്ട​ത്തി​ൽ​ 101​/4​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ത​ക​ർ​ന്നെ​ങ്കി​ലും​ ​ഓ​പ്പ​ണ​ർ​ ​ശി​ഖ​ർ​ ​ധ​വാ​നൊ​പ്പം​ ​ചേ​ർ​ന്ന് ​(74​)​​​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​ ​ന​ട​ത്തി​യ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​(76​ ​പ​ന്തി​ൽ​ 90​)​​​ ​സന്ദർശകരു​ടെ​ ​തോ​ൽ​വി​ ​ഭാ​രം​ ​കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​രു​വ​രും​ ​ചേ​ർ​ന്ന് ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ 128​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ഇ​ന്ത്യ​യു​ടെ​ ​ടോ​പ് ​സ്കോ​റ​റാ​യ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​യു​ടെ​ ​ഇ​ന്നിം​ഗ്സ് 76​ ​പ​ന്തി​ൽ​ 7​ ​ഫോ​റും​ 4​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ്.​ ​ധ​വാ​ന്റെ​ ​ഇ​ന്നിം​ഗ്സ് 86​ ​പ​ന്തി​ൽ​ 10​ ​ഫോ​റു​ൾ​പ്പെ​ട്ട​താ​ണ്.​ ​മു​ൻ​ ​നി​ര​ ​ബാ​റ്റ്സ്മാ​ൻ​മാ​രാ​യ​ ​മാ​യ​ങ്ക് ​അ​ഗ​ർ​വാ​ൾ​ ​(22​)​​,​​​ ​ക്യാ​പ്ട​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(21)​​,​​​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(2​)​​,​​​ ​കെ.​എ​ൽ.​ ​രാ​ഹു​ൽ​ ​(12)​​​ ​എ​ന്നി​വ​ർ​ക്ക് ​തി​ള​ങ്ങാ​നാ​യി​ല്ല.​ ​ന​വ​ദീ​പ് ​സെ​‌​യി​നി​ 29​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​ഓ​സീ​സി​നാ​യി​ ​സാം​പ​ ​നാ​ലും​ ​ഹാ​സ​ൽ​വു​ഡ് ​മൂ​ന്ന് വി​ക്കറ്റും​ ​വീ​ഴ്ത്തി.
നേ​ര​ത്തേ​ ​വാ​ർ​ണ​റും​ ​(69)​​,​​​ ​ഫി​ഞ്ചും​ ​(114​)​​​ ​ചേ​ർ​ന്ന് ​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​കം​ഗാ​രു​ക്ക​ൾ​ക്ക് ​ന​ൽ​കി​യ​ത്.​ ​ഇ​രു​വ​രും​ ​ഒ​ന്നാം​ ​വി​ക്കറ്റി​ൽ​ 27.5​ ​ഓ​വ​റി​ൽ​ 156​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ട് ​പ​ടു​ത്തു​യ​ർ​ത്തി​യ​തോ​ടെ​ ​ഇ​ന്ത്യ​ ​പ്ര​തി​രോ​ധ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.​ ​വാ​ർ​ണ​റി​നെ​ ​ഷ​മി​ ​രാ​ഹു​ലി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ച​ ​ശേ​ഷം​ ​ക്രീ​സി​ലെ​ത്തി​യ​ ​സ്മി​ത്ത് ​ഫി​ഞ്ചി​നൊ​പ്പം​ ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ​ ​ഓ​സീ​സ് ​ഇ​ന്നിം​ഗ്സ് ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​ ​പോ​യി.​ ​വെ​റും​ 66​ ​പ​ന്തി​ൽ​ 11​ ​ഫോ​റും​ 4​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​സ്മി​ത്തി​ന്റെ​ 105​ ​റ​ൺ​സി​ന്റെ​ ​സൂ​പ്പ​ർ​ ​ഇ​ന്നിം​ഗ്സ്.​ 124​ ​പ​ന്തി​ൽ​ 9​ ​ഫോ​റും 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​ഫി​ഞ്ചി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ ​ഫോ​മി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​ 19​ ​പ​ന്തി​ൽ​ 5​ ​ഫോ​റി​ന്റേ​യും​ 3​ ​സി​ക്സി​ന്റേ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​മാ​ക്സ്‌​വെ​ൽ​ ​അ​തി​വേ​ഗം​ 45​ ​റ​ൺ​സ് ​അ​ടി​ച്ചു​കൂ​ട്ടി.​ 3​ ​വി​ക്ക​റ്റെ​ടു​ത്ത​ ​ഷ​മി​ക്ക്​ ​മാ​ത്ര​മേ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ളിം​ഗ് ​നി​ര​യി​ൽ​ ​തി​ള​ങ്ങാ​നാ​യു​ള്ളൂ.​ ​അ​ന്ത​രി​ച്ച​ ​ഡീ​ൻ​ ​ജോ​ൺ​സി​നും​ ​ഫി​ൽ​ ​ഹ്യൂ​ഗ്‌സിനും​ ​ആ​ദ​രാ​ഞ്ജ​ലി​യാ​യി​ ​ഇ​രു​ടീ​മും​ ​ഒ​രു​ ​മി​നി​ട്ട് ​മൗ​നം​ ​ആ​ച​രി​ച്ച​ ​ശേ​ഷ​മാ​ണ് ​മ​ത്സ​രം​ ​തു​ട​ങ്ങി​യ​ത്.​ ​ക​ളി​ക്കി​ടെ​ ​അ​ദാ​നി​ക്കെ​തി​രാ​യ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ഒ​രു​ ​കാ​ണി​ ​ഗ്രൗ​ണ്ടി​ൽ​ ​ക​യ​റി.