pic

ടെഹ്‌റാൻ: ഭീകരാക്രമണത്തെ തുടർന്ന് ഇറാൻ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞനും ആണവായുധ പദ്ധതികളുടെ തലവനുമായ മൊഹ്സെൻ ഫക്രിസാദെ കൊല്ലപ്പെട്ടു. വെെകിട്ടോടെ മൊഹ്സെൻ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. ഫക്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു.

സുരക്ഷ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫക്രിസാദെയെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലുള്ള ഒരു ചെറിയ നഗരമായ അബ്‌സാരിഡിലാണ് ആക്രമണം നടന്നത്. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആക്രമണ ശേഷം ഭീകരവാദികൾ രക്ഷപ്പെട്ടത് സംബന്ധിച്ച് യാതൊരു വിവരവും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പും ഫക്രിസാദെക്കെ നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.