cyclone

ചെ​ന്നൈ​:​ ​കനത്ത ​മ​ഴ​ ​ന​ൽ​കി​ ​ഭ​യാ​ന​ക​മാ​യ​ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ ​വ​രു​ത്താ​തെ​ ​നി​വ​ർ​ ​ചു​ഴ​ലി​ക്കാ​റ്റ് ​ക​ട​ന്നു​പോ​യെ​ങ്കി​ലും​ ​ത​മി​ഴ്നാ​ടി​ന് ​ആ​ശ്വ​സി​ക്കാ​റാ​യി​ല്ലെ​ന്ന് ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം.​ ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​വീ​ണ്ടും​ ​ചി​ല​ ​ചു​ഴ​ലി​ക്കാ​റ്റു​ക​ൾ​ ​രൂ​പ​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​അ​ത് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യും​ ​ക​ട​ന്നു​പോ​കു​മെ​ന്നും​ ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​
കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​നി​ഗ​മ​ന​പ്ര​കാ​രം​ ​നാ​ളെ​ ​(29​)​ ​ശ​ക്തി​കു​റ​ഞ്ഞ​ ​ഒ​രു​ ​ചു​ഴ​ലി​ക്കാ​റ്റ് ​ബം​ഗാ​ൾ​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​രൂ​പ​പ്പെ​ടു​മെ​ന്നും​ ​അ​ത് ​ത​മി​ഴ്നാ​ട് ​ ​തീ​രം​ ​വ​ഴി​ ​ക​ട​ന്നു​പോ​കു​മെ​ന്നും​ ​മു​ന്ന​റി​യി​പ്പു​ണ്ട്.​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ ​ഒ​രെ​ണ്ണം​ ​കൂ​ടി​ ​ ഡി​സം​ബ​ർ​ 11​നും​ ​ക​ട​ന്നു​പോ​യേ​ക്കാ​മെ​ന്നും​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്ര​ത്തി​ലെ​ ​സെ​ക്ളോ​ൺ​ ​വി​ഭാ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​എ​ൻ.​ ​പു​വി​യ​ര​സ​ൻ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കു​ന്നു​ണ്ട്.