ചേലക്കര: പ്രവർത്തകർ ഒട്ടിച്ച പോസ്റ്ററുകൾ സ്വയം നീക്കം ചെയ്‌ത് വ്യത്യസ്‌തനാവുകയാണ് പാഞ്ഞാൾ പഞ്ചായത്തിലെ രണ്ടാം വാർഡിലെ സ്ഥാനാർത്ഥി. യു.ഡി.എഫിലെ അഡ്വ. വി. കൃഷ്ണദാസാണ് അനുയായികൾ പതിപ്പിച്ച തന്റെ പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ചിഹ്നവുമൊക്കെ വലിച്ചു പറിച്ച് പ്രതലത്തിൽ വെളളപൂശാനിറങ്ങിയത്.
പെരുമാറ്റചട്ടങ്ങളുടെ ഭാഗമായി ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ മറ്റ് പൊതുസ്ഥാപനങ്ങളുടെ മതിലുകൾ എന്നിവ പോസ്റ്ററുകൾ ഒട്ടിച്ചു വൃത്തികേടാക്കരുത് എന്ന് അറിയിച്ചിരുന്നു. അപ്രകാരം ചെയ്താൽ അവ നീക്കം ചെയ്ത് വൃത്തിയാക്കുവാൻ നിയോഗിച്ചിട്ടുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിനുള്ള ചിലവ് അതാത് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചിലവിലേക്ക് ഉൾപ്പെടുത്തും എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ആരെങ്കിലും ഇതുസംബന്ധിച്ച് പരാതി ബോധിപ്പിച്ചാൽ സ്ഥാനാർത്ഥിയെയും പ്രവർത്തകരേയും പ്രതിചേർത്ത് പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരം കേസെടുക്കാനും പൊലീസിന് നിർദേശങ്ങൾ നൽകി കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് വാർഡിൽ കന്നി അങ്കത്തിന് ഇറങ്ങുന്ന യുവ അഭിഭാഷകൻ കൂടിയായ കൃഷ്ണദാസ് സ്വന്തം പ്രവർത്തകർ അശ്രദ്ധമൂലം അങ്ങിങ്ങായി ഒട്ടിച്ച ചിഹ്നങ്ങളും പോസ്റ്ററുകളും നീക്കം ചെയ്ത് ആ ഭാഗങ്ങളിൽ വൈറ്റ് സിമന്റ് അടിച്ചു വൃത്തിയാക്കാൻ ഇറങ്ങിയത്. ഇതറിയുന്ന മറ്റുളള സ്ഥാനാർത്ഥികൾ കൂടി ഇതൊരു മാതൃക ആക്കണമെന്നാണ് കൃഷ്ണദാസ് ആഗ്രഹിക്കുന്നത്.
..............................
കേസിൽ ഉൾപ്പെടുന്നതിലും ഉപരിയായി മറ്റു ചില ചിന്തകളാണ് തന്നെ ഇതിനു പ്രേരിപ്പിച്ചത്. വർഷക്കാലത്തും പെരുമഴയത്തും നമ്മുടെ വീട്ടിൽ വൈദ്യുതി ഉറപ്പാക്കാൻ പണിയെടുക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന പണിയാണ് പോസ്റ്റിൽ പോസ്റ്റർ പതിപ്പിച്ചാലുണ്ടായേക്കാവുന്നത്. പോസ്റ്റിൽ കയറുമ്പോൾ വഴക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ അവരുടെ സ്ഥലത്ത് പ്രചരണ സാമഗ്രികൾ പ്രദർശിപ്പിക്കാൻ സാധ്യതയുള്ളപ്പോൾ എന്തിനാണ് നിയമവിരുദ്ധമായി തിരഞ്
ഞെടുപ്പ് പ്രചരണം നടത്തുന്നത്.
- അഡ്വ. വി. കൃഷ്ണദാസ് (സ്ഥാനാർത്ഥി)