അശ്വതി: ധനലാഭം ഉണ്ടാകും. മാതൃഗുണം പ്രതീക്ഷിക്കാം. മനസിന് സന്തോഷം ലഭിക്കും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
ഭരണി: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. സഹോദരാദി ഗുണം പ്രതീക്ഷിക്കാം, മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. മനസിന് സന്തോഷം ലഭിക്കും.തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക: സന്താനങ്ങളാൽ ഭാഗ്യവും ധനലാഭവും ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
രോഹിണി: ദാമ്പത്യജീവിതത്തിൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. സ്ഥലമോ വീടോ വാങ്ങാൻ അനുകൂല സമയം. ഞായറാഴ്ച ദിവസം അനുകൂലം.
മകയീരം: സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. പരീക്ഷാദികളിൽ വിജയസാദ്ധ്യതയുണ്ട്. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. മിഥുനരാശിക്കാർക്ക് അനുകൂല സമയം. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ഭൂമി വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. അനാവശ്യകാര്യങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കണ്ടക ശനികാലമായതിനാൽ അപകീർത്തി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വാഹന വ്യവസായികൾക്ക് അനുകൂല സമയം. തിങ്കളാഴ്ച ദിവസം അനുകൂലം.
പുണർതം: കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. സഹോദരസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. കണ്ടകശനികാലമായതിനാൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. മാതൃഗുണം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. യാത്രകൾ ആവശ്യമായി വരും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഉന്നതവിദ്യക്ക് അനുകൂല സമയം. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. സഹോദരഗുണം ഉണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം. ബുധനാഴ്ച ദിവസം ഉത്തമം.
ആയില്യം: മാതൃഗുണം ഉണ്ടാകും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും.സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കുടുംബ ജീവിതം സന്തോഷപ്രദമാകും. ഉദ്യോഗാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയസാദ്ധ്യത വാഹനലാഭം ഉണ്ടാകും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
മകം: നൂതനഗൃഹലാഭത്തിന് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹകാര്യങ്ങൾക്ക് അനുകൂല തീരുമാനം എടുക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. ഞായറാഴ്ച ദിവസം അനുകൂലം.
പൂരം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. പൊതു പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. മാതൃപിതൃഗുണം അനുഭവപ്പെടും. ഞായറാഴ്ച ദിവസം അനുകൂലം.
ഉത്രം: മനഃസന്തോഷം ഉണ്ടാകും. ഉദ്യോഗസ്ഥന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. സാമ്പത്തിക ഗുണം പ്രതീക്ഷിയ്ക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
അത്തം: അവിചാരിതമായി ധനലാഭം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പത്രപ്രവർത്തകർ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം പ്രതിക്ഷിക്കാം. ഞായറാഴ്ച ദിവസം അനുകൂലം
ചിത്തിര: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. കണ്ടക ശനികാലമായതിനാൽ തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും.
ചോതി: കർമ്മസംബന്ധമായി നേട്ടങ്ങൾ അനുഭവപ്പെടും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും.സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. പിതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
വിശാഖം: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. കർമ്മസംബന്ധമായി അനുകൂല സമയം. സഹോദരഗുണം ഉണ്ടാകും. തിങ്കളാഴ്ച ദിവസം അനുകൂലം.
അനിഴം: സന്താനഗുണം പ്രതീക്ഷിയ്ക്കാം. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. വാഹനലാഭം ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. നൂതനഗൃഹലാഭത്തിനു സാദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
കേട്ട: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
മൂലം: സങ്കീർണമായ പ്രശ്നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. ഞായറാഴ്ച ദിവസം അനുകൂലം.
പൂരാടം: സന്താനഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രാടം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്ന ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചുചേരാൻ സാധ്യത. അനാവശ്യകാര്യങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാദ്ധ്യത. രാഷ്ട്രീയപ്രവർത്തകർക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. ഞായറാഴ്ച ദിവസം അനുകൂലം
തിരുവോണം: മനസിന് സന്തോഷം ലഭിക്കും. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം. അസാമാന്യമായ കർമ്മകുശലത പ്രകടമാക്കും. ജോലിഭാരം വർദ്ധിക്കും. മാനസിക സംഘർഷം വർദ്ധിക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിടും. തിങ്കളാഴ്ച ദിവസം അനുകൂലം.
അവിട്ടം: മനസിനുസന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ബുധനാഴ്ച ദിവസം ഉത്തമം.
ചതയം: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും.
പൂരുരുട്ടാതി: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശി ക്കുന്നവർക്ക് സമയം അനുകൂലമല്ല. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. വിവാഹ കാര്യത്തിൽ തടസം നേരിടും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഞായറാഴ്ച ദിവസം അനുകൂലം
ഉത്രട്ടാതി: ധനലാഭം ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. പലവിധത്തിലുള്ള ചിന്തകൾ മനസിനെ അലട്ടും. ആരോഗ്യപരമായി ശ്രദ്ധിക്കണം. തിങ്കളാഴ്ച ദിവസം അനുകൂലം.
രേവതി: പുണ്യക്ഷേത്ര ദർശനത്തിന് സാദ്ധ്യത. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ഗൃഹനിർമ്മാണത്തിനായി ധനം ചെലവഴിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമല്ല. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.