yediyurappa-

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്​മഹത്യക്ക്​ ​ശ്രമിച്ചു. എൻ ആർ സന്തോഷാണ്​ ഉറക്കഗുളിക കഴിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​. വീട്ടിലായിരുന്ന അദ്ദേഹത്തെ ഉടൻ തന്നെ എം എസ്​ രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്തുകൊണ്ടാണ്​ സന്തോഷ്​ ആത്മഹത്യക്ക്​ ശ്രമിച്ചതെന്ന്​ അറിയില്ലെന്നും അദ്ദേഹത്തെ ഡോക്​ടർമാർ ചികിത്സിക്കുന്നുണ്ടെന്നും യെദ്യൂരപ്പ പ്രതികരിച്ചു. 'അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ചു. ഇതി​ന്​ പിന്നിലെ കാരണമെന്താണെന്ന്​ ​അറിയില്ല. അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്​. ആശങ്കപ്പെടേണ്ടതൊന്നുമില്ല' എന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.

ഉറക്കഗുളിക കഴിച്ചതിന്റെ ആലസ്യം സന്തോഷിനുണ്ടെന്നും ആത്മഹത്യ​ക്ക്​ ശ്രമിച്ചതിന്റെ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.