മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം വൻ വിജയമായി മാറിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് ..അതിന്റെ സംഗീതമായിരുന്നു.വളരെ ഫ്രഷ്നെസ് അനുഭവപ്പെട്ട സംഗീതം. പാട്ടുകളെല്ലാം സൂപ്പർഹിറ്റായിരുന്നു.പുതിയൊരു സംഗീതജ്ഞനെ പരിചയപ്പെടുത്തുകയും ചെയ്തു. പേര് ജെറി അമൽദേവ്..മലയാളത്തിൽ പുതുമുഖമായിരുന്നെങ്കിലും ജെറി അമൽദേവ് വന്നത് വിഖ്യാത സംഗീതജ്ഞൻ നൗഷാദിന്റെ കളരിയിൽ നിന്നായിരുന്നു.നൗഷാദിന്റെ ശിഷ്യണത്തിൽ ഹിന്ദുസ്ഥാനി പഠിച്ചു.തബലയും പിയാനോയും പഠിച്ചു.പിന്നീട് അമേരിക്കയിൽ പോയി സംഗീതത്തിൽ കൂടുതൽ പഠനങ്ങൾ നടത്തി.ശേഷമായിരുന്നു കേരളത്തിലേക്കുള്ള വരവ്.മഞ്ഞിൽ വിരിഞ്ഞ പൂക്കളിനെക്കുറിച്ച് ജെറി അമൽ ദേവ് ഏതാനും ചോദ്യങ്ങൾക്ക് മറുപടി നൽകി.
അന്നു വരെ കേൾക്കാത്ത ഈണങ്ങളായിരുന്നുമഞ്ഞിൽ വിരിഞ്ഞ പൂക്കളിലേത്?
ഞാൻ ദീർഘകാലം കേരളത്തിലില്ലായിരുന്നു.1955 മുതൽ 1980 വരെ പുറത്തായിരുന്നു.പുറത്തെന്നു പറഞ്ഞാൽ സംഗീത ലോകത്തുതന്നെ.ഇവിടെ വന്നപ്പോൾ ഇങ്ങനെയൊരു അവസരം കിട്ടി. സംവിധായകൻ ഫാസിലും ജിജോയുമായി ചർച്ച ചെയ്താണ് ആ സിനിമയ്ക്കിണങ്ങിയ ഈണങ്ങൾ ചിട്ടപ്പെടുത്തിയത്. ശ്രോതാക്കൾക്ക് താങ്കൾ പറഞ്ഞതുപോലെ ഫ്രഷ്നെസ്സ് അനുഭവപ്പെട്ടത് എന്റെ ഭാഗ്യം. കേരളത്തിലെ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. പുതിയ സംഗീതം ചെയ്യാൻ അതും സഹായിച്ചിട്ടുണ്ടാകും.
തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?
അതൊരു നല്ല കാലഘട്ടം ആയിരുന്നു.സംഗീതത്തിനും സാഹിത്യത്തിനും എല്ലാം പ്രാധാന്യം കൽപ്പിച്ചിരുന്ന കാലം.ആ കാലഘട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
സംഗീതരംഗത്ത് നിന്ന് പിന്നീടൊരു കാലഘട്ടംകഴിഞ്ഞപ്പോൾ പിൻമാറിയോ?
ഞാൻ മാറിയില്ല.അതൊക്കെ വെറുതേ പറയുന്നതാണ്.എന്നെ ആരും വിളിച്ചില്ല.അത്രയേ ഉള്ളു.
താമസം?
എറണാകുളത്ത്.