princess-diana

ല​ണ്ട​ൻ​:​ ​ഡ​യാ​ന​ ​രാ​ജ​കു​മാ​രി​യു​ടെ​ ​പ്ര​സി​ദ്ധ​മാ​യ​ ​ബ്ലാ​ക്ക് ​ഷീ​പ്പ് ​സ്വെ​റ്റ​ർ​ ​വീ​ണ്ടും​ ​വി​പ​ണി​യി​ലെ​ത്തി.​ ​ചു​വ​ന്ന​ ​നൂ​ലി​ൽ​ ​നെ​യ്ത,​ ​ക്രൂ​ ​നെ​ക്കു​ള്ള​ ​സ്വെ​റ്റ​റി​ൽ​ ​നി​റ​യെ​ ​വെ​ള്ള​ ​ആ​ടു​ക​ളു​ടെ​ ​ചി​ത്ര​മു​ണ്ട്.​ ​മു​ൻ​ഭാ​ഗ​ത്ത് ​ഒ​രു​ ​ക​റു​ത്ത​ ​ആ​ടി​ന്റെ​ ​ചി​ത്ര​വു​മു​ണ്ട്.ബ്രി​ട്ടീ​ഷ് ​ഡി​സൈ​നേ​ഴ്‌​സാ​യ​ ​വാം​ ​ആ​ൻ​ഡ് ​വ​ണ്ട​ർ​ഫു​ൾ​ ​ആ​ണ് 1979​ൽ​ ​ഈ​ ​സ്വെ​റ്റ​ർ​ ​ഡ​യാ​ന​യ്ക്കു​ ​വേ​ണ്ടി​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​​ഈ​ ​സ്വെ​റ്റ​ർ​ ​ധ​രി​ച്ച​ ​ഡ​യാ​ന​യു​ടെ​ ചി​ത്ര​ങ്ങ​ൾ​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ച​രി​ച്ച​തോ​ടെ​ ​ബ്ലാ​ക്ക് ​ഷീ​പ്പ് ​സ്വെ​റ്റ​റി​ന് ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റെ​ ​എ​ത്തി.​ ​വെ​ള്ള​ ​ആ​ടു​ക​ളി​ൽ​ ​നി​ന്ന് ​ഒ​റ്റ​തി​രി​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​ക​റു​ത്ത​ ​ആ​ട് ​ഡ​യാ​ന​ ​രാ​ജ​കു​മാ​രി​യാ​ണെ​ന്ന് ​വ​രെ​യാ​യി​രു​ന്നു​ ​പ​ല​രു​ടെ​യും​ ​ക​ണ്ടെ​ത്ത​ൽ.​
ഡ​യാ​ന​ ​ധ​രി​ച്ച​ ​സ്വെ​റ്റ​ർ​ ​വി​ക്ടോ​റി​യ​ ​ആ​ൻ​ഡ് ​ആ​ൽ​ബ​ർ​ട്ട് ​മ്യൂ​സി​യ​ത്തി​ൽ​ ​സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ​ബ്രി​ട്ടീ​ഷ് ​രാ​ജ​കു​ടും​ബ​ത്തെ​ ​ആ​ധാ​ര​മാ​ക്കി​ ​നി​ർ​മ്മി​ച്ച​ ​നെ​റ്റ്ഫ്ലി​ക്സ് ​സീ​രീ​സാ​യ​ ​ദി​ ​ക്രൗ​ൺ​ ​പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ​ആ​ളു​ക​ൾ​ ​വീ​ണ്ടും​ ​ഈ​ ​സ്വെ​റ്റ​ർ​ ​അ​ന്വേ​ഷി​ച്ചു​ ​തു​ട​ങ്ങി​യ​തെ​ന്നാ​ണ് ​ഡി​സൈ​നേ​ഴ്‌​സ് ​പ​റ​യു​ന്ന​ത്.​ 295​ ​ഡോ​ള​റി​ന് ​(22,000​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​)​ ​സ്വെ​റ്റ​ർ​ ​മു​ൻ​കൂ​റാ​യി​ ​ബു​ക്ക് ​ചെ​യ്യാ​നു​ള്ള​ ​സൗ​ക​ര്യ​വും​ ​ഡി​സൈ​നേ​ഴ്‌​സ് ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.