gun

മും​ബ​യ്:​ ​ക​ളി​ത്തോ​ക്കെ​ന്ന​ ​വ്യാ​ജേ​ന​ ​യ​ഥാ​ർ​ത്ഥ​ ​തോ​ക്ക് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യാ​നാ​യി​ ​സ​ഹാ​യം​ ​ചെ​യ്ത​ ​ആ​റ് ​ക​സ്റ്റം​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​സി.​ബി.​ഐ​ ​കേ​സെ​ടു​ത്തു.​ ​മും​ബ​യ് ​എ​യ​ർ​ ​കാ​ർ​ഗോ​യി​ലെ​ ​മു​ൻ​ ​ക​സ്റ്റം​സ് ​ഡെ​പ്യു​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​സി.​എ​സ് ​പ​വ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ​കേ​സ്.​ 2016​-​ 17​ ​വ​ർ​ഷ​ങ്ങ​ളി​ലാ​യി​ ​ബാ​ലാ​ജി​ ​ഓ​ട്ടോ​മോ​ട്ടീ​വ് ​സൊ​ല്യൂ​ഷ​ൻ​സ് ​എ​ന്ന​ ​ക​മ്പ​നി​ക്കു​ ​വേ​ണ്ടി​യാ​ണ് ​ച​ര​ക്കു​ ​രേ​ഖ​ക​ളി​ൽ​ ​ക​ളി​പ്പാ​ട്ട​മെ​ന്ന് ​രേ​ഖ​പ്പെ​ടു​ത്തി​ ​ഒ​റി​ജി​ന​ൽ​ ​തോ​ക്കു​ക​ൾ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ത്.​ ​ക​മ്പ​നി​ക്കെ​തി​രെ​യും​ ​സി.​ബി.​ഐ​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ 2016​ ​ൽ​ 255​ ​തോ​ക്കു​ക​ളാ​ണ് ​ഇ​ത്ത​ര​ത്തി​ൽ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ 2017​ ​മേ​യി​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സ്പെ​ഷ്യ​ൽ​ ​വി​ഭാ​ഗ​ത്തി​ന് ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ടു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​സി.​ബി.​ഐ​ ​കേ​സേ​റ്റെ​ടു​ത്ത​ത്.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മും​ബ​യ്,​ ​പൂ​നെ,​ ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വീ​ടു​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​ഒ​ൻ​പ​തു​ ​ല​ക്ഷം​ ​രൂ​പ​യും​ ​രേ​ഖ​ക​ളും​ ​സി.​ബി.​ഐ​ ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​അ​ഴി​മ​തി​ ​വി​രു​ദ്ധ​ ​നി​യ​മം,​ ​ആ​യു​ധ​ ​നി​യ​മം​ ​എ​ന്നി​വ​ ​പ്ര​കാ​രം​ ​കേ​സു​ക​ളെ​ടു​ത്തു.