babyy

കോ​യ​മ്പ​ത്തൂ​ർ​:​ ​മൂ​ന്നു​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​നെ​ ​പ​തി​നാ​യി​രം​ ​രൂ​പ​യ്ക്ക് ​വി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​അ​മ്മ​ ​അ​റ​സ്റ്റി​ലാ​യി.​ ​കോ​യ​മ്പ​ത്തൂ​ർ​ ​കാ​ങ്ക​യ​ത്താ​ണ് മധുര സ്വദേശി​യായ 22​കാ​രി​ ​അ​മ്മ​ ​പി​ടി​യി​ലാ​യ​ത്.​ ​കു​ഞ്ഞി​നെ​ ​പ​ണം​ ​ന​ൽ​കി​ ​വാ​ങ്ങി​യ​ ​ദ​മ്പ​തി​ക​ളെ​യും​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​
മ​ധു​ര​ ​ആ​വാ​രം​പാ​ള​യം​ ​സ്വ​ദേ​ശി​യാ​യ​ 22​ ​കാ​രി​ ​തു​ണി​മി​ൽ​ ​തൊ​ഴി​ലാ​ളി​യാ​ണ്.​ ​ഇ​വ​ർ​ ​സ്വ​ന്തം​ ​കു​ഞ്ഞി​നെ​ ​കാ​ങ്ക​യ​ത്തി​നു​ ​സ​മീ​പ​ത്തു​ള്ള​ ​കീ​ര​ന്നൂ​രി​ലു​ള്ള​ ​വി​ശ്വ​നാ​ഥ​നും​ ​ഭാ​ര്യ​ ​വി​ജ​യ​യ്ക്കു​മാ​ണ് ​വി​ൽ​പ്പ​ന​ ​ന​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​ക​ഴി​ഞ്ഞ് 20​ ​വ​ർ​ഷ​മാ​യി​ട്ടും​ ​വി​ശ്വനാഥനും വി​ജയയ്ക്കും കു​ട്ടി​ക​ളി​ല്ല.​ വി​ൽപ്പനയ്ക്ക് 22​കാ​രി​യു​ടെ​ ​ഭ​ർ​ത്താ​വും​ ​ കൂ​ട്ടു​നി​ന്നു.​
22​-​കാ​രി​ ​ഏ​ഴു​മാ​സം​ ​മു​മ്പ് ​ആ​ദ്യ​ ​ഭ​ർ​ത്താ​വു​മാ​യി​ ​പി​രി​യു​ക​യും​ ​ഡ്രൈ​വ​റാ​യി​ ​ജോ​ലി​ചെ​യ്യു​ന്ന​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​യെ​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ക​യും​ ​ചെ​യ്തു.​ ​വി​വാ​ഹ​ശേ​ഷ​മാ​ണ് ​ദ​മ്പ​തി​ക​ൾ​ ​കീ​ര​ന്നൂ​രി​ൽ​ ​താ​മ​സ​മാ​യ​ത്.​ ​പ്ര​സ​വ​ശേ​ഷം​ ​യു​വ​തി​ ​ജോ​ലി​ക്ക് ​പോ​യി​ല്ല.​ ​
ലോ​ക്ക്ഡൗ​ൺ​ ​കാ​ര​ണം​ ​ഭ​ർ​ത്താ​വി​നും​ ​ജോ​ലി​ ​ന​ഷ്ട​പ്പെ​ട്ട് ​ജീ​വി​തം​ ​വ​ഴി​മു​ട്ടി​യ​തോ​ടെ​യാ​ണ് ​ഇ​രു​വ​രും​ ​കു​ഞ്ഞി​നെ​ ​വി​ൽ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​കു​ഞ്ഞി​നെ​ ​ചൈ​ൽ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്റി​യെ​ ​ഏ​ൽ​പ്പി​ച്ചു.