തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സി.എ.ജിയെ ഭീഷണിപ്പെടുത്തുന്നുവെന്നും അഴിമതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്നും യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസന്‍.
' എവിടെല്ലാം സർക്കാർ വികസനങ്ങൾ നടത്തിയോ അവിടെല്ലാം അഴിമതിയും നടന്നു. പ്രതിപക്ഷ നേതാവിനെതിരേയുള്ള സി.പി.എമ്മിന്റെ ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രതികാരം ചെയ്യുന്ന ഇടതുനീക്കത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും' അദ്ദേഹം വ്യക്തമാക്കി.
' ദുര്‍ഭരണത്തിനെതിരെ താഴേത്തട്ടിൽ എല്ലാ സംഘടനകളുമായും സഹകരിക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണിയോ സഖ്യമോ ഇല്ല. കണ്ണൂരില്‍ പലയിടത്തും സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാത്ത സാഹചര്യമുണ്ട്. ഡിസംബര്‍ രണ്ടിന് സര്‍ക്കാരിനെതിരെ പഞ്ചായത്തുകളിൽ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും ' ഹസൻ പറഞ്ഞു.