രാവിലെ ഓൺലൈൻ ക്ളാസിൽ വെറും 'കുട്ടി". അതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ 'സ്ഥാനാർത്ഥിക്കുട്ടി ". വാഴൂർ പഞ്ചായത്തിലെ ബി.ജെ.പിയുടെ സ്ഥാനാർത്ഥി അരവിന്ദ് അജികുമാർ തിരക്കിലാണ്. വാഴൂർ എൻ.എസ്.എസ് കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിയായ അരവിന്ദ് അമ്മയുടെ പിന്തുടർച്ചയായാണ് സ്ഥാനാർത്ഥി കുപ്പായം അണിയുന്നത്. വാഴൂർ കുമ്പുക്കൽ അജികുമാറിന്റെ മകൻ അരവിന്ദ് (21) അഞ്ചാം വാർഡായ തെക്കാനിക്കാടാണ് മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തന്റെ കന്നിവോട്ട് സ്വന്തം പേരിന് നേരെ രേഖപ്പെടുത്താനുള്ള സുവർണാവസരം കൂടിയാണ് അരവിന്ദിന് വന്നു ചേർന്നിരിക്കുന്നത്. കഴിഞ്ഞ തവണയാണ് ആദ്യമായി ബി.ജെ.പി ഈ വാർഡിൽ സ്ഥാനാർത്ഥിയെ നിറുത്തിയത്. അത് അരവിന്ദിന്റെ അമ്മ രജനിയായിരുന്നു. '' ഇക്കുറി പ്രതീക്ഷ ഏറെയാണ്. യുവത്വത്തിന് ഒരു വോട്ടെന്ന കാമ്പെയിനാണ് നടത്തുന്നത്. ""