ടെൽ അവീവ്: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിവാദത്തിൽ.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെയായിരുന്നു നെതന്യാഹുവിന്റെ വിവാദപരാമർശം.
'നിങ്ങൾ സ്ത്രീകളുടെ ഉടമകളല്ല, നിങ്ങൾക്ക് പ്രഹരിക്കാവുന്ന ജീവികളല്ല സ്ത്രീകൾ, നെതന്യാഹു പറഞ്ഞു. മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് നാം പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് അനുതാപമുണ്ട്. അവരുടേതായ അവകാശങ്ങളുള്ള ജീവികളാണ് സ്ത്രീകളും കുട്ടികളും'. നെതന്യാഹു പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാണ് നെതന്യാഹു ഉദ്ദേശിച്ചതെങ്കിലും സ്ത്രീകളെ മൃഗങ്ങളെന്ന് പരസ്യമായി സംബോധന ചെയ്ത പ്രധാനമന്ത്രിയുടെ സ്ത്രീ വിരുദ്ധപരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.