army

ഏഴിമല (കണ്ണൂർ): ഏത് വെല്ലുവിളികളും നേരിടുന്നതിന് സൈന്യം സജ്ജമാണെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവനെ പറഞ്ഞു. അയൽ രാജ്യങ്ങളിൽ നിന്നും രാജ്യത്തിനകത്ത് നിന്നും നിരവധി വെല്ലുവിളികൾ ഉണ്ട്. ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 99ാമത് മിഡ്ഷിപ്പ്‌മെൻമാരുടെയും കേഡറ്റുകളുടെയും പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സാങ്കേതിക വിദ്യകൾ കേഡറ്റുകൾക്ക് സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 164 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. രണ്ട് പേർ ശ്രീലങ്കയിൽ നിന്നുള്ളവരാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ധരണ പ്രകാരമാണ് ഇവർ ഏഴിമലയിൽ പരിശീലനത്തിന് എത്തിയത്. മികച്ച കേഡറ്റുകൾക്കുള്ള അവാർഡുകൾ അദ്ദേഹം സമ്മാനിച്ചു. അക്കാഡമി കമാൻഡന്റ് വൈസ് അഡ്മിറൽ ഹംപി ഹോലി, ഡെപ്യൂട്ടി കമാൻഡന്റ് റിയർ അഡ്മിറൽ തരുൺ സോപ്തി, അക്കാഡമി പ്രിൻസിപ്പൽ റിയർ അഡ്മിറൽ കെ.എസ്. നൂർ എന്നിവർ പങ്കെടുത്തു.

കൊവിഡ് നിയന്ത്രണങ്ങൾ കകാരണം കേഡറ്റുകളുടെ രക്ഷിതാക്കളുടെ അഭാവത്തിലാണ് പരേഡ് നടന്നത്.