yogi

ഹൈ​ദ​രാ​ബാ​ദ്:​ ​തെ​ല​ങ്കാ​ന​യി​ൽ​ ​ബി.​ജെ.​പി​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്നാ​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​പേ​ര് ​മാ​റ്റു​മെ​ന്ന് ​യു.​പി​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ്.​
​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​പേ​ര് ​ഭാ​ഗ്യ​ന​ഗ​റെ​ന്ന് ​പു​ന​ർ​ ​നാ​മ​ക​ര​ണം​ ​ചെ​യ്യു​മെ​ന്നാ​ണ് ​ഗ്രേ​റ്റ​ർ​ ​ഹൈ​ദ​രാ​ബാ​ദ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​റോ​ഡ് ​ഷോ​യി​ൽ​ ​യോ​ഗി​ ​പ​റ​ഞ്ഞ​ത്.​ ​ഉ​ത്ത​ർ​ ​പ്ര​ദേ​ശി​ൽ​ ​ബി.​ജെ.​പി.​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ​ ​ഫൈ​സാ​ബാ​ദി​നെ​ ​അ​യോ​ദ്ധ്യ​യെ​ന്നും​ ​അ​ല​ഹ​ബാ​ദി​നെ​ ​പ്ര​യാ​ഗ് ​രാ​ജെ​ന്നും​ ​പു​ന​ർ​നാ​മ​ക​ര​ണം​ ​ചെ​യ്തു.​ ​അ​തു​പോ​ലെ​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​യും​ ​പേ​രു​മാ​റ്റും.​ ​
പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ 370​-ാം​ ​അ​നു​ച്ഛേ​ദം​ ​റ​ദ്ദാ​ക്കി​യ​തി​നാ​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ലെ​യും​ ​തെ​ല​ങ്കാ​ന​യി​ലെ​യും​ ​ആ​ളു​ക​ൾ​ക്ക് ​ജ​മ്മു​ ​കാ​ശ്മീ​രി​ൽ​ ​ഭൂ​മി​ ​വാ​ങ്ങാ​ൻ​ ​പൂ​ർ​ണ​ ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കി​യെ​ന്നും​ ​യോ​ഗി​ ​പ​റ​ഞ്ഞു.​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​നാ​ണ് ​ഹൈ​ദ​രാ​ബാ​ദി​ലെ​ 150​ ​വാ​ർ​ഡു​ക​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ഫ​ലം​ ​നാ​ലി​ന് ​വ​രും.