റായ്പുർ: പണമിടപാട് അഴിമതിക്കേസിൽ അറസ്റ്റിലായ ഛത്തീസ്ഗഡ് മുൻ ഐ.എ.എസ് ഓഫീസറുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐ.എ.എസ് ഓഫീസർ ബാബുലാൽ അഗർവാളിന്റെ 27 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അഴിമതിയുമായി ബന്ധപ്പെട്ട് അഗർവാളിനെയും കുടുംബത്തെയും ഇ.ഡി ചോദ്യം ചെയ്തു വരികയാണ്. നവംബർ 9ന് അറസ്റ്റിലായ അഗർവാൾ ഡിസംബർ 5വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ചത്തീസ്ഗഢ് സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ബാബുലാൽ. സി.ബി.ഐ അറസ്റ്റിനെ തുടർന്ന് അഗർവാളിനെ സർക്കാർ സസ്പെൻഡ് ചെയ്തു.