jammu

​പ്ര​ത്യേ​ക​ ​പ​ദ​വി​ ​എ​ടു​ത്തു​മാ​റ്റി​യ​ ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ്

ശ്രീ​ന​ഗ​ർ​:​ ​ജ​മ്മു​കാ​ശ്മീ​ർ​ ​ഡി​സ്ട്രി​ക്ട് ​ഡെ​വ​ല​പ്പ്‌​മെ​ന്റ്‌​ ​കൗ​ൺ​സി​ലേ​ക്കു​ള്ള​ ​ഒ​ന്നാം​ ​ഘ​ട്ട​ ​തി​ര​ഞ്ഞെ​ടു​പ്പ്‌​ ​ഇ​ന്ന​ലെ​ ​ന​ട​ന്നു.​ 51.76​ ​ശ​ത​മാ​നം​ ​പേ​ർ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​കാ​ശ്മീ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​എ​ടു​ത്തു​മാ​റ്റി​യ​ ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.​ ​ഭീ​ക​ര​വാ​ദ​ ​ഭീ​ഷ​ണി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​ന​ത്ത​ ​സു​ര​ക്ഷ​യി​ലാ​ണ്‌​ ​തി​ര​ഞ്ഞെ​ടു​പ്പ്‌​ ​ന​ട​ക്കു​ന്ന​ത്‌.​ ​ആ​കെ​ 280​ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്‌​ ​എ​ട്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്‌​ ​തി​ര​ഞ്ഞെ​ടു​പ്പ്‌​ ​ന​ട​ക്കു​ന്ന​ത്‌.​ ​ജ​മ്മു,​ ​കാ​ശ്‌​മീ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 43​ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ്‌​ ​ഒ​ന്നാം​ഘ​ട്ട​ ​തി​ര​ഞ്ഞ​ടു​പ്പ്‌​ ​ന​ട​ക്കു​ന്ന​ത്‌.​ ​ കാ​ശ്‌​മീ​രി​ൽ​ 25​ഉം​ ​ജ​മ്മു​വി​ൽ​ 18​ഉം​ ​മ​ണ്ഡ​ല​ങ്ങ​ളാ​ണ്‌​ ​ഉ​ള്ള​ത്‌.