കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായിരുന്ന പരേതയായ ജസ്റ്റിസ് ഡി. ശ്രീദേവിയുടെ ഭർത്താവ് കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ബൈലൈൻ ഒന്നിൽ ഉറുമി ബാലാജി (90) നിര്യാതനായി. എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ. മകൻ : അഡ്വ. ബസന്ത് ബാലാജി (കേരള ഹൈക്കോടതി). മരുമകൾ : സിമ്മി പൊറ്റങ്ങാടി. കൊച്ചുമക്കൾ: അനന്തിക, സാരംഗ്.