mob-attack

ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെക്കൊണ്ട് മനുഷ്യവിസർജ്യം തീറ്റിച്ച് ബന്ധുക്കൾ. രാജസ്ഥാനിലെ ധോൽപൂരിൽ വ്യാഴാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.


പ്രതിയെ ഒരുകൂട്ടം ആളുകൾ മർദ്ദിക്കുന്നതിന്റെയും, നിർബന്ധിച്ച് മനുഷ്യവിസർജ്യം കഴിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബസേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ റാണെ സിംഗ് അറിയിച്ചു. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെതിരെയും, ഇയാളെ മർദ്ദിച്ചവർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.