peedanam

ലക്നൗ:മരുമകളെ പീഡിപ്പിച്ചതിനെ ചോദ്യംചെയ്ത മകനെ അച്ഛൻ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ കഴിഞ്ഞദിവസമായിരുന്നു കൊടുംക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 56കാരനെ പാെലീസ് അറസ്റ്റുചെയ്തു.ഒരുവർഷം മുമ്പായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വിവാഹം. ഈ മാസം 25ന് കുടുംബാംഗങ്ങൾ എല്ലാവരും ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയി. 56 കാരനും മൂത്തമകന്റെ ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ മരുമകളെ ഇയാൾ പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭർത്താവും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു. മകനും അമ്മയും ചേർന്ന് അച്ഛനോട് സംഭവത്തെക്കുറിച്ച് ചോദിച്ചു. ഈസമയം ഇളയമകൻ അച്ഛനെ ന്യായീകരിച്ചു. ഇതോടെ കുടുംബത്തിൽ കൂട്ടവഴക്കായി. വഴക്കിനൊടുവിൽ 56കാരൻ മൂത്തമകനെ വെടിവച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരനാണ് അച്ഛൻ, സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.