saturn-and-jupiter

വാഷിംഗ്ടൺ: അത്യപൂർവമായ ആകാശ സമാഗമത്തിനായൊരുങ്ങി ഭൂമി. ഡിസംബർ 21ന് സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ട് ഗ്രഹങ്ങളായ വ്യാഴത്തേയും ശനിയേയും ഒരുമിച്ച് ആകാശത്ത് കാണാൻ സാധിക്കും. 14-ാം നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഭാസം അരങ്ങേറുന്നത്. സൂര്യാസ്തമനത്തിന് മുപ്പത് മിനിറ്റുകൾക്ക് ശേഷം ഈ കാഴ്ച ദൃശ്യമാകും. ചന്ദ്രക്കലയാണ് ആദ്യം കാണപ്പെടുക. ഇരുട്ട് പടരുന്നതോടെ തെക്ക്-തെക്ക് കിഴക്കായാണ് ചന്ദ്രക്കല തെളിയുക. അൽപനേരം കൂടി കഴിയുമ്പോഴാണ് ശനിയും വ്യാഴവും പ്രത്യക്ഷമാകുക. ആദ്യം വ്യാഴവും പിന്നീട് ശനിയും കാണപ്പെടും.

ഉത്തരാർദ്ധഗോളത്തിലായിരിക്കും ഇത് കാണാൻ സാദ്ധ്യതയെന്നാണ് വിവരം. 'ഗ്രേറ്റ് കൺജംഗ്ഷനെന്നാണ് ( Great Conjunction) )ഈ പ്രതിഭാസത്തിന് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്.

ഒന്നിന് മുകളിൽ ഒന്ന് എന്ന രീതിയിലായിരിക്കും ഗ്രഹങ്ങളെ കാണാൻ സാധിക്കുക. തെക്കുപടിഞ്ഞാറൻ ചക്രവാളത്തിലാണ് നോക്കേണ്ടത്. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ, ബൈനോക്കുലറിന്റെയോ ചെറിയ ടെലിസ്‌കോപ്പിന്റെയോ സഹായത്തോടെ രണ്ട് ഗ്രഹങ്ങളെയും കാണാൻ സാധിക്കുമെന്ന് ജ്യോതിശാസ്ത്ര അദ്ധ്യാപകനും വാനനിരീക്ഷണകേന്ദ്രത്തിന്റെ മുൻ ഡയറക്ടറുമായ ജെഫ്രി ഹണ്ട് പറഞ്ഞു

നല്ല ടെലസ്കോപ്പ്, ഉണ്ടെങ്കിൽ വ്യാഴത്തിന്റെ ചന്ദ്രമാർ, വലയങ്ങൾ, ശനിയുടെ വലയങ്ങൾ എന്നിവ കാണാനാകും. ഇത് അധികനേരം നീണ്ടുനിൽക്കില്ല. സൂര്യാസ്‍തമയത്തിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗ്രഹങ്ങൾ കാഴ്ച്ചയിൽ നിന്ന് മറയും.

 2080 മാർച്ച് 15ന് മാത്രമെ ഇനി ഈ പ്രതിഭാസം കാണാൻ സാധിക്കൂ.

 അവസാനമായി ഈ പ്രതിഭാസം കാണാൻ സാധിച്ചത് 1623ൽ ആണ്. ഗലീലിയോ ടെലിസ്കോപ് കണ്ടെത്തി 14 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്.