ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ഡല്‍ഹിയിലേക്ക് പോയ ആൾ കാറിന് തീപിടിച്ച് വെന്തുമരിച്ചു. ഇയാള്‍ കാറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
ട്രാക്ടര്‍ റിപ്പയറായ ജാനക് രാജ് രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തമ്പടിച്ചിരുന്ന കര്‍ഷകര്‍ ഉപയോഗിക്കുന്ന ട്രാക്ടറുകള്‍ ശരിയാക്കാന്‍ ഡല്‍ഹിയിലേക്ക് പോയിരുന്നു.
ബഹദുര്‍ഗയ്ക്ക് സമീപം രാത്രി ജോലി പൂര്‍ത്തിയാക്കിയ ശേഷം ജനക് രാജ് കാറില്‍ കിടന്ന് ഉറങ്ങി. വാഹനത്തിന് തീപിടിക്കുകയും ജീവനോടെ വെന്തുമരിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ബര്‍ണാല ജില്ലയിലെ ധനൗല സ്വദേശിയാണ് ജനക് രാജ്.
പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷക സംഘടനകളും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധവുമായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും തമ്പടിച്ചിരിക്കുകയാണ്.