ലണ്ടൻ: കാമുകിയോടു പ്രതികാരം ചെയ്യുന്നതിനായി സ്വന്തം സ്വന്തം മകളുടെ വായിൽ ഹെറോയിൻ കുത്തിവച്ച കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ മരിച്ചു. കുഞ്ഞിന്റെ വായിൽ സിറിഞ്ച് ഉപയോഗിച്ച് ഹെറോയിൻ കുത്തിവച്ചതിന് ഇംഗ്ലണ്ട് സ്വദേശിയായ റോജർ ഡേവിഡ് വെയർ 18 വർഷമായി ജയിലിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഇയാളെ പിത്തസഞ്ചിയിൽ അണുബാധയേറ്റെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, ചികിത്സയിലിരിക്കേ ഇയാൾ മരിച്ചെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
എന്നാൽ, ഇയാൾ മരിച്ചത് കരളിലെ ക്യാൻസർ മൂലമാണെന്നും റിപ്പോർട്ടുകളുണ്ട്.2021ൽ ജയിൽ ശിക്ഷ അവസാനിക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
താനൊരു "സൈക്കോ" ആണെന്നായിരുന്നു ഇയാൾ വിചാരണയ്ക്കിടെ പറഞ്ഞത്. കാമുകിയെ ആണ് ഇയാൾ ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്, അത് പരാജയപ്പെട്ടതോടെ മകളെ ആക്രമിച്ചു. എന്നാൽ ഇതു ശ്രദ്ധയിൽപ്പെട്ട യുവതി കുഞ്ഞിനെയും എടുത്ത് ഓടി രക്ഷപെടുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.